കട്ടപ്പന ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു
കട്ടപ്പന ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുത്തു. ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. ഇലക്ട്രോണിക്ക് വോട്ടിങ് രീതിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് ആറു ബൂത്തുകളിലായാണ് നടന്നത്. പ്രചരണം മുതല്‍ വോട്ടെണ്ണല്‍ വരെ ആവേശം നിറഞ്ഞ അനുഭവമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. നടപടി ക്രമങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ഫാ.വര്‍ഗീസ് ഇടത്തിച്ചിറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ.അജീഷ് സെബാസ്റ്റ്യന്‍, അധ്യാപകരായ ജോസിമോള്‍ ജോസ്, റോസ് മാത്യു, അന്നമ്മ, ജിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?






