ആനച്ചാല്‍ ചിത്തിരപുരത്ത് വീടിന് ഭീഷണിയായ കിണര്‍ നികത്തണമെന്ന് ജില്ലാ ഭരണകൂടം
ആനച്ചാല്‍ ചിത്തിരപുരത്ത് വീടിന് ഭീഷണിയായ കിണര്‍ നികത്തണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: ആനച്ചാല്‍ ചിത്തിരപുരത്ത് വീടിനരികില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ നിര്‍മിച്ച ഭീമന്‍ കിണര്‍ നികത്തണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഇനിയും നടപ്പിലായില്ല. ആനച്ചാല്‍ ചിത്തിരപുരം പള്ളിപുറത്ത് വീട്ടില്‍ അയിഷയും കുടുംബവുമാണ് സ്വകാര്യ റിസോര്‍ട്ടുകാര്‍ കിണര്‍ നിര്‍മിച്ചതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭീമന്‍ കിണര്‍ നിര്‍മിച്ചതോടെ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത രൂപം കൊള്ളുകയായിരുന്നു. കിണറിന് വലിയ താഴ്ചയുണ്ട്. അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകുക എന്നതായിരുന്നു അയിഷയുടെയും കുടുംബത്തിന്റെയും മുമ്പിലുണ്ടായിരുന്ന പരിഹാര മാര്‍ഗം. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് കുടുംബത്തിന് ആശ്വാസം നല്‍കി കിണര്‍ നികത്തി അപകട സാധ്യത ഒഴിവാക്കി നല്‍കണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പിലാകാതെ വന്നതോടെയാണ് വീണ്ടും കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന ആവശ്യം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്.
What's Your Reaction?






