കെവിവിഇഎസ് വ്യാപാരോത്സവം: ചെറുതോണിയില്‍ നറുക്കെടുപ്പ് നടത്തി
കെവിവിഇഎസ് വ്യാപാരോത്സവം: ചെറുതോണിയില്‍ നറുക്കെടുപ്പ് നടത്തി
ഇടുക്കി: കെവിവിഇഎസ് ജില്ലാ വ്യാപാരോത്സവത്തിന്റെ ആദ്യമാസത്തെ നറുക്കെടുപ്പ് ചെറുതോണിയില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയെ പിടിച്ചുലയ്ക്കുന്ന വ്യാപാര മാന്ദ്യത്തിന് പരിഹാരം കണ്ടെത്തുക, കൂടുതല്‍ ആളുകളെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യാപാരോത്സവം നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ മാര്‍ച്ച് 31 വരെ വ്യാപാരോത്സവം നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ജോസ് കുഴികണ്ടം, ഷാജി കാഞ്ഞമല, മറ്റ് ഭാരവാഹികളായ സിബി തകരപ്പിള്ളി, ഡൊമനിക്ക് പൂവത്തിങ്കല്‍, കെ എ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?