കല്ലാര്‍കുട്ടി ഡാമിലെ ചെളി നീക്കാന്‍ നടപടിയില്ല
കല്ലാര്‍കുട്ടി ഡാമിലെ ചെളി നീക്കാന്‍ നടപടിയില്ല

ഇടുക്കി: മഴക്കാലം അകരെ എത്തിയിട്ടും കല്ലാര്‍കുട്ടി ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ നടപടിയില്ല. അണക്കെട്ടിലെ മണലും ചെളിയും നീക്കുമെന്ന പ്രഖ്യാപനവും പാഴായി. അറ്റകുറ്റപ്പണിക്കായി അണക്കെട്ട് വറ്റിച്ചപ്പോള്‍ സംഭരണശേഷി വര്‍ധിപ്പിക്കുമെന്നാണ് കെഎസ്ഇബി പറഞ്ഞത്. എന്നാല്‍, വേനല്‍ക്കാലം അവസാനിക്കാറായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല. ഭേദപ്പെട്ട മഴ പെയ്താല്‍പോലും ഡാം പെട്ടെന്ന് നിറഞ്ഞ് ഷട്ടറുകള്‍ തുറക്കേണ്ടിവരുന്ന സ്ഥിതിയാണ്. 2018ലെ പ്രളയത്തിലാണ് വന്‍തോതില്‍ കല്ലും മണ്ണും ചെളിയും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞത്. മധ്യവേനലിന്റെ ആരംഭത്തില്‍ അറ്റകുറ്റപ്പണിക്കായി അണക്കെട്ടിലെ വെള്ളം പൂര്‍ണമായി വറ്റിച്ചിരുന്നു. വന്‍തോതില്‍ ചെളി അടിഞ്ഞുകൂടിയതായി കെഎസ്ഇബിക്ക് വ്യക്തമായതോടെ നീക്കുമെന്നായിരുന്നു പ്രഖ്യാപനം. ചെളി കൂടിക്കിടക്കുന്നത് അറ്റകുറ്റപ്പണിയേയും പ്രതികൂലമായി ബാധിച്ചിരുന്നു. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ തുടര്‍നടപടി വൈകുന്നു
What's Your Reaction?






