കോണ്‍ഗ്രസ് പൂപ്പാറയില്‍ ധര്‍ണ നടത്തി
കോണ്‍ഗ്രസ് പൂപ്പാറയില്‍ ധര്‍ണ നടത്തി

ഇടുക്കി: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി പൂപ്പാറയില്‍ ധര്‍ണ നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിനെതിരെ താലൂക്ക് ആശുപത്രികളിലേക്ക് സംഘടിപ്പിച്ച സമരങ്ങളുടെ തുടര്‍ച്ചയായിട്ടാണ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ ടൗണുകളില്‍ ധര്‍ണ്ണ നടത്തുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍, എസ് വനരാജ്, ആര്‍ വരദരാജന്‍, റെജി കണ്ടനാലില്‍, സുരേഷ് സോളമന്‍, ടി പി തോമസ്, സന്തോഷ് താമരപ്പിള്ളില്‍, നിര്‍മല വേല്‍മുരുകന്‍, ഗീതാ വരദരാജന്‍, സണ്ണി നടുക്കോട്ട, ജോഷി കന്യാകുഴി, ബിജു വട്ടമറ്റം
എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






