കെഎച്ച്ആര്‍എ ജില്ലാ ദ്വിദിന ക്യാമ്പ് 24, 25 തീയതികളില്‍ മറയൂരില്‍

  കെഎച്ച്ആര്‍എ ജില്ലാ ദ്വിദിന ക്യാമ്പ് 24, 25 തീയതികളില്‍ മറയൂരില്‍

Jun 23, 2025 - 13:55
 0
  കെഎച്ച്ആര്‍എ ജില്ലാ ദ്വിദിന ക്യാമ്പ് 24, 25 തീയതികളില്‍ മറയൂരില്‍
This is the title of the web page

ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ദ്വിദിന ക്യാമ്പ് 24, 25 തീയതികളില്‍ മറയൂരില്‍ നടക്കും. 24ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എ രാജ എംഎല്‍എയും ഭക്ഷണശാലകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഹെല്‍ത്ത് പ്ലേറ്റ് പ്രൊജക്ട് കലക്ടറും ഉദ്ഘാടനം ചെയ്യും. ഭക്ഷ്യോല്‍പാദന, വിതരണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ കരുത്തോടെ മുമ്പോട്ട് പോകുന്നതിനുമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് എം എസ് അജി അധ്യക്ഷനാകും. ഡിഎംഒ ഡോ. സതീഷ് കെ എന്‍ മുഖ്യാതിഥിയാകും. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ ജ്യോതി, കെഎച്ച്ആര്‍എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് ജില്ലാ കമ്മിറ്റി യോഗവും സംഘടനാ ചര്‍ച്ചയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് അജി, സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ജോര്‍ളി, കണ്‍വീനര്‍ ഗ്ലാഡ്സണ്‍ തോമസ്, കുഞ്ഞുമോന്‍ സഫയര്‍, ജോണ്‍ പി എം എന്നിവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow