പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച അയ്യപ്പന്‍കോവില്‍, ലോണ്‍ട്രി സ്വദേശികള്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച അയ്യപ്പന്‍കോവില്‍, ലോണ്‍ട്രി സ്വദേശികള്‍ പിടിയില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ നാഗക്കാട്ട് മന്‍സൂര്‍ അലി, ഉപ്പുതറ ലോണ്‍ട്രി ചാലുങ്കല്‍ സുനില്‍(ശ്രീകുമാര്‍) എന്നിവരാണ് പിടിയിലായത്. കേസില്‍ മറ്റൊരാള്‍ കൂടി പിടിയിലാകാനുണ്ട്. 2022 മുതല്‍ പലതവണ സുനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. മേഖലയിലെ കടയിലെത്തിച്ച് മന്‍സൂര്‍ അലിയും മറ്റൊരാളും ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. ഉപ്പുതറ എസ്.ഐ. മിഥുന്‍ മാത്യു, ഗ്രേഡ് എസ്.ഐ. സിയാദ് മോന്‍ , സി.പി.ഒമാരായ അജേഷ് പി, ജിജോ വിജയന്‍, ജോളി ജോസഫ്, അജിമോന്‍ എ.പി, നിഷാദ് എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






