വൃദ്ധയുടെയും രണ്ടുവയസുകാരിടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു: യുവാവ് ഒളിവില്‍
വൃദ്ധയുടെയും രണ്ടുവയസുകാരിടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു: യുവാവ് ഒളിവില്‍

ഇടുക്കി: പൈനാവില്‍ വൃദ്ധയേയും പേരക്കുട്ടിയേയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൈനാവ് 56 കോളനിയില്‍ താമസിക്കുന്ന അന്നക്കുട്ടി തമ്പി(59), ഇവരുടെ മകന്റെ മകള്‍ ദിയ(2) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മരുമകന്‍ കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷ്(40) ആണ് ആക്രമണം നടത്തിയത്. ഒളിവില്‍ പോയ ഇയാള്‍ക്കായി ഇടുക്കി പൊലീസ് അന്വേഷണം തുടങ്ങി. പൊള്ളലേറ്റ അന്നക്കുട്ടിയേയും ദിയയേയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്നക്കുട്ടി തമ്പിയുടെ ബന്ധുക്കളില്‍ ചിലര്‍, സന്തോഷിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചെറുതോണിയിലെ ഹോട്ടലിലെത്തി ഗ്ലാസുകള്‍ തകര്‍ത്തു. സന്തോഷിന്റ ഭാര്യ വിദേശത്താണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് വിവരം.
What's Your Reaction?






