എല്‍ഡിഎഫ് നയവിശദീകരണ യോഗം 2ന് നെടുങ്കണ്ടത്ത്
എല്‍ഡിഎഫ് നയവിശദീകരണ യോഗം 2ന് നെടുങ്കണ്ടത്ത്
ഇടുക്കി: പുതുയുഗയാത്രയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എം മണി എംഎല്‍എ ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ നയവിശദീകരണ യോഗവുമായി എല്‍ഡിഎഫ്. തിങ്കളാഴ്ച നെടുങ്കണ്ടത്ത് യോഗം ചേരും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിക്കെണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികസന പ്രവര്‍ത്തനങ്ങളും ഒരു കോടി 10 ലക്ഷം കേരളീയരുടെ കൈകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുന്ന സാമൂഹ്യ ക്ഷേമ നടപടികളും വിശദീകരിക്കുന്നതിനും, രാജ്യദ്രോഹപരമായ മത ന്യൂനപക്ഷ വിരുദ്ധമായ കുത്തകകളെയും കോര്‍പ്പറേറ്റ്- വര്‍ഗീയ കൂട്ടുകെട്ട് തുറന്ന് കാട്ടുന്നതിനുമായി വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന കള്ള പ്രചാരവേലകള്‍ക്കുമെതിരെയാണ് യോഗം ചേരുന്നത്. യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കുമെന്ന് നേതാക്കളായ എന്‍ പി സുനില്‍കുമാര്‍, പി എന്‍ വിജയന്‍, സുരേഷ് പള്ളിയാടിയില്‍, സിബി മൂലേപ്പറമ്പില്‍, ജിന്‍സണ്‍ പൗവ്വത്ത്, അജീഷ് മുതുകുന്നേല്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?