മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം 20ന്

മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം 20ന്

May 16, 2026 - 18:08
 0
മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരം വാര്‍ഷികം 20ന്
This is the title of the web page

ഇടുക്കി: മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തിന്റെ മുപ്പതാമത് വാര്‍ഷികാഘോഷം 20ന് നടക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, ഫാ. ഷാജു ചാമപ്പാറ, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. മാത്യു പുതുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. നിയുക്ത എംഎല്‍എ റോയി കെ പൗലോസ് അധ്യക്ഷനാകും. മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആരോഗ്യമേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച അല്‍ഫോന്‍സാ ഹോസ്പിറ്റലിലെ ഡോ. സുഗുണയെയും സ്‌നേഹമന്ദിരത്തിലെ പാചകക്കാരന്‍ മുകുന്ദന്‍പിള്ളയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ അനുമോദിക്കും. സ്‌നേഹമന്ദിരത്തിന്റെ പുതിയ സംരംഭമായ പേപ്പര്‍ ഉല്‍പ്പന്ന പദ്ധതിയുടെ വിതരണ സ്റ്റോര്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജന്‍ ജോര്‍ജ് ഉദ്ഘാടനംചെയ്യും. മുതിര്‍ന്നവരെ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അനുമോദിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടെ നാലായിരത്തിലേറെ പേര്‍ക്കാണ് ഇവിടെ അഭയം നല്‍കിയത്. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ ബ്ര. ഡോ. രാജു വി സി, ഭാരവാഹികളായ ജോര്‍ജ് അമ്പഴം, കെ എം ജലാലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow