അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണം: പിതൃസ്മരണയില്‍ വിശ്വാസികള്‍
അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണം: പിതൃസ്മരണയില്‍ വിശ്വാസികള്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഹരിതീര്‍ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിരവധിപേര്‍ ബലിതര്‍പ്പണം നടത്തി. മേല്‍ശാന്തി അനില്‍ തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. പുലര്‍ച്ചെ ആരംഭിച്ച ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തര്‍പ്പണത്തിനായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് പ്രസിഡന്റ് പി എം വിനോദ് പറഞ്ഞു. ഔഷധക്കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്.ക്ഷേത്രം മേല്‍ശാന്തി എം എസ് ജഗദീഷ് ശാന്തികള്‍ മുഖ്യകാര്‍മികനായി. പുലര്‍ച്ചെ 5ന് ആരംഭിച്ച ബലി തര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ഭരണസമിതി തയ്യാറാക്കിയിരുന്നത്. ചടങ്ങുകള്‍ക്ക് ശേഷം ഔഷധസേവയുമുണ്ടായിരുന്നു. പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, സെക്രട്ടറി ബിനു പാറയില്‍, വൈസ് പ്രസിഡന്റ് സാബു അറക്കല്‍, യൂണിയന്‍ കമ്മിറ്റിയംഗം ലാലു പരുത്തപ്പാറ, ദാസ് കുറ്റിവീട്ടില്‍, മനീഷ് മുടവനാട്ട്, തങ്കച്ചന്‍ പുളിക്കത്തടം, പ്രദീപ് മുകളേല്‍, രാജന്‍ കിഴക്കേത്തറ, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






