കരിമണലില്‍ കാര്‍, ബൈക്ക് യാത്രികരെ ആക്രമിച്ച് കാട്ടാന
കരിമണലില്‍ കാര്‍, ബൈക്ക് യാത്രികരെ ആക്രമിച്ച് കാട്ടാന
ഇടുക്കി: ചെറുതോണി - നേര്യമംഗലം റോഡില്‍ കരിമണലിന് സമീപം കാര്‍, ബൈക്ക് യാത്രികരെ ആക്രമിച്ച് കാട്ടാന. കോതമംഗലത്തുനിന്ന് ഇടുക്കിയിലേയ്ക്ക് വന്ന കാറിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് ഇതേ സ്ഥലത്തുവച്ച് ബൈക്ക് യാത്രക്കാര്‍ക്ക് നേരെയും കാട്ടാനയുടെ ആക്രമമുണ്ടായി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണ്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബഹളം വച്ചതോടെ ആന വനത്തിലേക്ക് പിന്‍വാങ്ങി. സംഭവത്തെത്തുടര്‍ന്ന് റോഡില്‍ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി.
What's Your Reaction?