ഒരുലക്ഷം കോടി ടേണ്‍ഓവര്‍: ചരിത്രനേട്ടത്തില്‍ കെഎസ്എഫ്ഇ
ഒരുലക്ഷം കോടി ടേണ്‍ഓവര്‍: ചരിത്രനേട്ടത്തില്‍ കെഎസ്എഫ്ഇ

ഇടുക്കി: ഒരു ലക്ഷം കോടി രൂപ ടേണ്‍ ഓവര്‍ എന്ന അപൂര്‍വ നേട്ടവുമായി കെഎസ്എഫ്ഇ. 1969 ല്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ചിട്ടി, വായ്പ, നിക്ഷേപം എന്നിവയിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കേരളീയരുടെ വിശ്വസ്തമായ സമ്പാദ്യശീലമാണ് കെഎസ്എഫ്ഇ. ആരംഭകാലത്ത് ചിട്ടി നടത്തിപ്പ് മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് വായ്പ അടക്കമുള്ള മറ്റ് ധനകാര്യ ഇടപാടുകളും ആരംഭിച്ചു. കട്ടപ്പന റീജിയണലിന് കീഴില്‍ 36 ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായി വിവിധ തരം ചിട്ടികളും ലഭ്യമാണ്. കേരളത്തിലുടനീളം 16 റീജിയണുകളിലായി 683- ശാഖകളുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യസ്ഥാപനവുമാണ്. ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉല്‍പ്പന്നമാക്കാന്‍ സാധിച്ചുവെന്നതാണ് കെഎസ്എഫ്ഇ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ വഹിച്ച ഏറ്റവും പ്രധാനപ്പെട്ട പങ്ക്.
What's Your Reaction?






