പോക്‌സോ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും
പോക്‌സോ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും. എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് നെറ്റോ വീട്ടില്‍ ഫെനിക്‌സി(40) നെ ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് മഞ്ജു വി ഉത്തരവായി. പോക്‌സോ നിയമപ്രകാരം 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഐപിസി വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടര വര്‍ഷത്തെ കഠിന തടവും അനുഭവിക്കണം. 2014ല്‍ കട്ടപ്പന സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കട്ടപ്പന മുന്‍ സിഐ റെജി എം കുന്നിപ്പറമ്പന്‍ ആണ് കേസ് അനേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
What's Your Reaction?






