ഉദ്യോഗസ്ഥരുടെ താൽപര്യം ഏതുസർക്കാർ നടപ്പാക്കിയാലും ജനങ്ങളെ ദ്രോഹിക്കുന്നതാണെങ്കിൽ എതിർക്കും: എം എം മണി
ഉദ്യോഗസ്ഥരുടെ താൽപര്യം ഏതുസർക്കാർ നടപ്പാക്കിയാലും ജനങ്ങളെ ദ്രോഹിക്കുന്നതാണെങ്കിൽ എതിർക്കും: എം എം മണി

ഇടുക്കി : പതിറ്റാണ്ടുകളായി ജനങ്ങൾ താമസിച്ചുവരുന്ന ഭൂമി, വനമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് എം എം മണി എംഎൽഎ. ചിന്നക്കനാൽ വില്ലേജിലെ 364.39ഹെക്ടർ സ്ഥലം റിസർവ് വനമായി വിജ്ഞാപനം ഇറക്കിയ നടപടിയിലാണ് എംഎം മണിയുടെ പ്രതികരണം. ഇതൊരു കുടിയേറ്റ ജില്ലയാണ്. കാലങ്ങളായി ജനങ്ങൾ താമസിക്കുന്ന സ്ഥലം വനമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ എതിർക്കും. ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ ഏതുസർക്കാർ നടപ്പാക്കിയാലും ജനങ്ങളെ ദ്രോഹിക്കുന്നതാണെങ്കിൽ അതിനൊപ്പം കൂടില്ല. ഇപ്പോഴത്തെ വിഷയം കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും എം.എം മണി പറഞ്ഞു.
What's Your Reaction?






