സപ്ലൈകോ ഓണം ഫെയര്‍ കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
സപ്ലൈകോ ഓണം ഫെയര്‍ കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി: സപ്ലൈകോ ഇടുക്കി നിയോജകമണ്ഡലം ഓണം ഫെയര്‍ കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും ഇതെല്ലാം സഹിച്ച്് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്ന കാഴ്ചകളാണ് എക്കാലവും കണ്ടിട്ടുള്ളത്. ഓണം പോലുള്ള ആഘോഷങ്ങള്‍ മതേതര കാഴ്ചപ്പാടുകളാണ് സൂചിപ്പിക്കുന്നതെന്നും ഓണാഘോഷങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നത് പഴയകാല ഓര്‍മകളുടെ സ്മരണയാണെന്നും മന്ത്രി പറഞ്ഞു. ഓണനാളില്‍ പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനാണ് സപ്ലൈകോ ഓണം ഫെയര്‍ നടത്തുന്നത്. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ ഗുണമേന്മയോടെ പൊതുവിപണിയിലെക്കാള്‍ വിലക്കുറവില്‍ ഇവിടെ നിന്ന് ലഭിക്കും. സെപ്റ്റംബര്‍ 4 വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍, നഗരസഭ വൈസ്‌ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ഡിപ്പോ മാനേജര്‍ സന്തോഷ് കുമാര്‍ കെ ആര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ജാന്‍സി ബേബി, ബിന്ദുലത രാജു, സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി സെക്രട്ടറി സി എസ് അജേഷ്, അഡ്വ. മനോജ് എം തോമസ്, സി എസ് രാജേന്ദ്രന്‍, ജോയ് കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം കേജീസ് ബില്‍ഡിങ്ങിലാണ് സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്.
What's Your Reaction?

