കഞ്ഞിക്കുഴിയില്‍ പത്താമുദയ ഉത്സവം
കഞ്ഞിക്കുഴിയില്‍ പത്താമുദയ ഉത്സവം

ഇടുക്കി: പാരഡൈസ് വയോജന സ്വയം സഹായ സംഘവും ഹേല്‍ മേരി ഫാം സ്‌കൂളും നാട്ടറിവ് പഠന കേന്ദ്രവും ചേര്‍ന്ന് പത്താമുദയോത്സവം 2025 നടത്തി. കഞ്ഞിക്കുഴി വ്യാപര ഭവനില്‍ ടീ ബോര്‍ഡ് മെമ്പര്‍ ടി കെ തുളസിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പി ജെ വര്‍ഗീസ് അധ്യക്ഷനായി. ഹേല്‍ മേരി ഫാം സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ വടക്കേമുറി മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്തംഗം ബേബി ഐക്കര, വ്യാപാരി വ്യവസായി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആര്‍ക്കാട്ട്, സിനിയര്‍ സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി, ലീല കീരിത്തോട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിത്തുകളുടെയും പഴവര്‍ഗങ്ങളുടെയും പ്രദര്‍ശനവും നടന്നു.
What's Your Reaction?






