കട്ടപ്പനയില്‍ വൃദ്ധയ്ക്കുനേരെ മകന്റെ ക്രൂരമര്‍ദനം: ആക്രമിച്ചത് കോടാലി ഉപയോഗിച്ച്: മകന്‍ പൊലീസ് കസ്റ്റഡിയില്‍

കട്ടപ്പനയില്‍ വൃദ്ധയ്ക്കുനേരെ മകന്റെ ക്രൂരമര്‍ദനം: ആക്രമിച്ചത് കോടാലി ഉപയോഗിച്ച്: മകന്‍ പൊലീസ് കസ്റ്റഡിയില്‍

Apr 23, 2025 - 12:28
Apr 23, 2025 - 12:47
 0
കട്ടപ്പനയില്‍ വൃദ്ധയ്ക്കുനേരെ മകന്റെ ക്രൂരമര്‍ദനം: ആക്രമിച്ചത് കോടാലി ഉപയോഗിച്ച്: മകന്‍ പൊലീസ് കസ്റ്റഡിയില്‍
This is the title of the web page
ഇടുക്കി: കട്ടപ്പനയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് വൃദ്ധയെ മകന്‍ കോടാലി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. കുന്തളംപാറ കൊല്ലപ്പള്ളി കമലമ്മ(75)യ്ക്കാണ് പരിക്കേറ്റത്. കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ പ്രസാദി(46)നെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.  ബുധനാഴ്ച രാവിലെയാണ് സംഭവം. കമലമ്മയും പ്രസാദും തമ്മില്‍ വര്‍ഷങ്ങളായി കുടുംബപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് കട്ടപ്പന കോടതിയില്‍ കേസും നിലവിലുണ്ട്. കോടതിയുടെ നിര്‍ദേശാനുസരണം വീടിനുസമീപത്ത് ചെറിയ മുറി നിര്‍മിച്ച് ഇവിടെയാണ് കമലമ്മ താമസിച്ചുവന്നത്. കഴിഞ്ഞദിവസം കമലമ്മ പുറത്തേയ്ക്കുപോകുന്ന വഴിയില്‍ മകനും മരുമകളും കോഴിക്കൂട് സ്ഥാപിച്ചു. ഇതോടെ കമലമ്മയുടെ യാത്രാമാര്‍ഗം തടസപ്പെട്ടു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രസാദ് കോടാലി ഉപയോഗിച്ച് കമലമ്മയെ ക്രൂരമായി അടിക്കുകയായിരുന്നു. മര്‍ദനത്തില്‍ വൃദ്ധയുടെ കാലിന് ഒടിവ് സംഭവിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.  വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നമുള്ളതായി നാട്ടുകാര്‍ പറയുന്നു. കമലമ്മയുടെ ഭര്‍ത്താവ് ദിവാകരന്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. വിവരമറിഞ്ഞ് നിരവധിപേര്‍ വീടിന്റെ പരിസരത്ത് തടിച്ചുകൂടി. പ്രസാദിനും ഇയാളുടെ ഭാര്യയ്ക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow