കുടുംബശ്രീ ജില്ലാ മിഷന്‍ സര്‍ഗാത്മക കലോത്സവം നടത്തി
കുടുംബശ്രീ ജില്ലാ മിഷന്‍ സര്‍ഗാത്മക കലോത്സവം നടത്തി

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്‍ കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗാത്മക കലോത്സവം നടത്തി. തങ്കമണി സെന്റ് തോമസ് പാരീഷ് ഹാളില്‍ അരങ്ങ് 2025 കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്കിലെ കട്ടപ്പന നഗരസഭ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 11 സിഡിഎസ് കളില്‍ നിന്നായി 450 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഇടുക്കി ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും മോഡല്‍ സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട കാമാക്ഷി സിഡിഎസ് മത്സര പരിപാടിയില്‍ ആതിഥേയത്വം വഹിച്ചു. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ എംഡിഎം സി ഷിബു ജി മുഖ്യപ്രഭാഷണം നടത്തി. റെനി റോയ്, സോണി ചൊള്ളാമഠം, ഷേര്‍ളി ജോസഫ്, റീന സണ്ണി, ജോസ് തൈച്ചേരിയില്‍, കാമാക്ഷി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, നജീം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






