കെഎസ്എഫ്ഇ കട്ടപ്പന ശാഖയില്‍ ഉപഭോക്തൃ സംഗംമം നടത്തി
കെഎസ്എഫ്ഇ കട്ടപ്പന ശാഖയില്‍ ഉപഭോക്തൃ സംഗംമം നടത്തി
ഇടുക്കി: കെഎസ്എഫ്ഇ കട്ടപ്പന ബ്രാഞ്ചില്‍ ഉപഭോക്തൃ സംഗംമം നടത്തി. സ്ഥിര ഇടപാടുകാരന്‍ സുധന്‍ ടി പി ഭദ്രദീപം തെളിയിച്ചു. 56 വര്‍ഷം പിന്നിടുന്ന കെഎസ്എഫ്ഇ ഒരുലക്ഷം കോടി രൂപയുടെ ബിസിനസ് എന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതോടെ ഈ നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യത്തെ കമ്പനിയായി മാറി. 127 രാജ്യങ്ങളിലായി പ്രവാസി ചിട്ടിയും കെഎസ്എഫ്ഇ നടത്തി വരുന്നു. ബ്രാഞ്ച് മാനേജര്‍ ജയ്‌മോന്‍ കുരുവിള അധ്യക്ഷനായി. റീജണല്‍ മാനേജര്‍ ജോണ്‍ ഡെന്നിസണ്‍ മുഖ്യപ്രഭാഷണം നടത്തി. ബിസിനസ് മാനേജര്‍ നിഷാദ് ജോഷ്വാ, ഫാ. ജെയിംസ് കുര്യന്‍, രാജീവ് കെ എസ്, ഡോ. കുമാര്‍ വി, ജോര്‍ജി മാത്യു, ശ്രീജിമോള്‍ കെ കെ, മീനു യശോധരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

