കട്ടപ്പനയാറില്‍ രാസവസ്തു കലര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടത്തണമെന്ന് ബിജെപി 

കട്ടപ്പനയാറില്‍ രാസവസ്തു കലര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടത്തണമെന്ന് ബിജെപി 

May 7, 2025 - 17:36
 0
കട്ടപ്പനയാറില്‍ രാസവസ്തു കലര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടത്തണമെന്ന് ബിജെപി 
This is the title of the web page

ഇടുക്കി: കട്ടപ്പനയാറില്‍ രാസവസ്തു കലര്‍ന്ന സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസം ആറില്‍ രാസവസ്തു കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന വലിയ ദുര്‍ഗന്ധം വമിക്കുകയും കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.   നാട്ടുകാരുടെ പരാതിയ തുടര്‍ന്ന് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗവും കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതരും പരിശോധന നടത്തി വെള്ളത്തില്‍ രാസവസ്തു കലര്‍ന്നതാണ് കണ്ടെത്തി. കട്ടപ്പന മുതല്‍ അഞ്ചുരുളി വരെയുള്ള മിക്ക കുടിവെള്ള പദ്ധതികളും കട്ടപ്പനയാറുമായി ബന്ധപ്പെട്ടാണ്. കൂടാതെ ആളുകള്‍ അലക്കുന്നതിന് മറ്റുമായി ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കട്ടപ്പന നഗരസഭയും കാഞ്ചിയാര്‍ പഞ്ചായത്തും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow