കട്ടപ്പന ശാന്തിപ്പടിയില് സ്പെറ്റിക് ടാങ്ക് ഇടിഞ്ഞുതാഴ്ന്ന് വന്‍ ഗര്‍ത്തം: സ്കൂട്ടര്‍ മണ്ണിനടിയില്‍പെട്ടു
കട്ടപ്പന ശാന്തിപ്പടിയില് സ്പെറ്റിക് ടാങ്ക് ഇടിഞ്ഞുതാഴ്ന്ന് വന്‍ ഗര്‍ത്തം: സ്കൂട്ടര്‍ മണ്ണിനടിയില്‍പെട്ടു
ഇടുക്കി: കട്ടപ്പന ശാന്തിപ്പടിയില് വീട്ടുമുറ്റത്തെ സ്പെറ്റിക് ടാങ്ക് ഇടിഞ്ഞുതാഴ്ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മണ്ണിനടിയില്‍പെട്ടു. ബുധനാഴ്ച രാവിലെ ശാന്തിപ്പടി കരിമ്പിന്‍കാലായില്‍ സുനിലിന്റെ വീട്ടുമുറ്റത്താണ് മണ്ണിടിഞ്ഞുതാഴ്ന്നത്. രാവിലെ ഇവിടെ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍, പരിചയത്തിലുള്ള കോണ്‍ട്രാക്ടറെ വിവരമറിയിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം അഞ്ചടിയോളം ആഴത്തില്‍ മണ്ണിടിഞ്ഞുതാഴുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും മണ്ണിനടിയിലായി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. മുമ്പ് ഇവിടം കിണറായിരുന്നെങ്കിലും പിന്നീട് സെപ്റ്റിക് ടാങ്കായി ഉപയോഗിച്ചുവരികയായിരുന്നു.
What's Your Reaction?