ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: 2 കടകള്‍ പൂട്ടാന്‍ നിര്‍ദേശം: 6 സ്ഥാപനങ്ങള്‍ക്ക് പിഴ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: 2 കടകള്‍ പൂട്ടാന്‍ നിര്‍ദേശം: 6 സ്ഥാപനങ്ങള്‍ക്ക് പിഴ
ഇടുക്കി: ഓപ്പറേഷന്‍ തെളിമയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവന്ന രണ്ട് കടകള്‍ പൂട്ടാന്‍ നിര്‍ദേശം. ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. കട്ടപ്പന, മൂന്നാര്‍, ദേവികുളം മേഖലകളിലാണ് പരിശോധന നടത്തിയത്. മൂന്നാര്‍ ലക്ഷം നഗറിലെ ഹര്‍ഷന്‍ ഹോം മെയ്ഡ് ഫുഡ്, എഫ്എസ്എസ്എഐ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കട്ടപ്പന അമ്പലക്കവലയിലെ ബജ്ജിക്കട എന്നീ കടകളാണ് പൂട്ടിയത്. മൂന്നാര്‍ സെറ്റില്‍മെന്റ് നഗറിലെ സമോസ നിര്‍മാണ യൂണിറ്റ്, കട്ടപ്പന ഹില്‍ടോപ്പ് പൊലീസ് വളവിലെ അച്ചൂസ് ബേക്ക്, കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം ശ്യാം എന്ന വ്യക്തയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പലഹാര നിര്‍മാണ യൂണിറ്റ്, മേട്ടുക്കുഴിയിലെ മലബാര്‍ പാലപ്പം, കുന്തളംപാറയിലെ അമ്മ ഫുഡ്, വെള്ളയാംകുടി കോളേജ് ഹോസ്റ്റലിനുസമീപത്തെ മാളൂസ് ബേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയത്. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്ഡ ബൈജു പി ജോസഫ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ സൈജു കെ രാമനാഥ്, ഡോ. എം മിഥുന്‍, ആന്‍മേരി ജോണ്‍സണ്‍, ഓഫീസ് ജീവനക്കാരായ വി എസ് സുനില്‍, പി ജി രതീഷ്, പി എന്‍ അനന്തന്‍ എന്നിവരാണ് പിരശോധന നടത്തിയത്.
What's Your Reaction?