ഇടുക്കി മെഡിക്കൽ കോളേജിൽ മലിനജല ടാങ്കുകൾ കവിഞ്ഞൊഴുകുന്നു: വിദ്യാർഥികളും നാട്ടുകാരും ദുരിതത്തിൽ

ഇടുക്കി മെഡിക്കൽ കോളേജിൽ മലിനജല ടാങ്കുകൾ കവിഞ്ഞൊഴുകുന്നു: വിദ്യാർഥികളും നാട്ടുകാരും ദുരിതത്തിൽ

Oct 11, 2026 - 11:30
 0
ഇടുക്കി മെഡിക്കൽ കോളേജിൽ മലിനജല ടാങ്കുകൾ കവിഞ്ഞൊഴുകുന്നു: വിദ്യാർഥികളും നാട്ടുകാരും ദുരിതത്തിൽ
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജ് കാമ്പസിലെ മലിനജല ടാങ്കുകൾ നിറഞ്ഞൊഴുകുന്നത് ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിനുസമീപം താൽക്കാലികമായി നിർമിച്ച രണ്ട് കോൺക്രീറ്റ് ടാങ്കുകളാണ് മാസങ്ങളായി കവിഞ്ഞൊഴുകുന്നത്. കടുത്ത ദുർഗന്ധവും കൊതുകുശല്യവും കാരണം ഹോസ്റ്റലിൽ കഴിയാനാകാത്ത അവസ്ഥയിലാണ് മെഡിക്കൽ വിദ്യാർഥികൾ. ​മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിലൂടെ മലിനജലം ഒഴുകുന്നത് തടയാനാണ് സെപ്റ്റിക് ടാങ്കുകളിൽനിന്ന് മലിനജലം 300 മീറ്റർ പൈപ്പിട്ട് ആൺകുട്ടികളുടെ ഹോസ്റ്റലിനുസമീപത്തേക്ക് മാറ്റിയത്. എന്നാൽ നിർമാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ടാങ്കുകൾ നിറഞ്ഞു കവിയുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി ഈ മലിനജലം പുറത്തേക്ക് പരന്നൊഴുകുകയാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാർഥികൾ പകർച്ചവ്യാധി ഭീഷണിയിലാണ് ഇവിടെ കഴിയുന്നത്. ​ഹോസ്റ്റൽ പരിസരത്തുനിന്ന് ഒഴുകുന്ന മലിനജലം താഴെയുള്ള തോട്ടിലൂടെ പെരിയാർ നദിയിലേക്കാണ് എത്തുന്നത്. ചെറുതോണി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തെ നൂറുകണക്കിന് വീടുകളും ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലേക്കാണ് ഈ മലിനജലം കലരുന്നത്. ​സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് നിർമാണ ചുമതലയുള്ള സർക്കാർ ഏജൻസി കിറ്റ്കോ ഉറപ്പു നൽകിയിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പണികൾ തുടങ്ങിയിട്ടില്ല. വിദ്യാർഥികളും നാട്ടുകാരും പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർഥികൾ.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow