വണ്ടിപ്പെരിയാറിൽ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

വണ്ടിപ്പെരിയാറിൽ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Oct 11, 2026 - 11:37
 0
വണ്ടിപ്പെരിയാറിൽ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു
This is the title of the web page

ഇടുക്കി: ​വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു. വണ്ടിപ്പെരിയാർ കക്കിക്കവല തൃച്ചിറ്റാറ്റിൽ ഷൈജുവിന്റെ ഭാര്യ സജീന (43) ആണ് മരിച്ചത്. തൊഴിലുറപ്പ് മേറ്റായ ഇവർ ശനിയാഴ്ച എച്ച്പിസിയിലെ ജോലി കഴിഞ്ഞ് ധർമാവേലി–വണ്ടിപ്പെരിയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ​വൈകിട്ട് നാലരയോടെ കക്കിക്കവലയിൽ ഇറങ്ങാനായി സീറ്റിൽനിന്ന് എഴുന്നേറ്റപ്പോൾ കമ്പിയിൽ പിടി കിട്ടാതെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഞായറാഴ്ച വൈകിട്ട് വണ്ടിപ്പെരിയാർ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: സനൂജ, അനൂജ.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow