കട്ടപ്പന ഐ.ടി.ഐ ജങ്ഷനില്‍ 2 കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
കട്ടപ്പന ഐ.ടി.ഐ ജങ്ഷനില്‍ 2 കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കട്ടപ്പന ഐ.ടി. ഐ ജങ്ഷനില്‍ 2 കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. കട്ടപ്പന ഭാഗത്തുനിന്ന് പോയ കാര്‍ ഓട്ടോറിക്ഷയെ മറികടക്കുനതിനിടെ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഈ സമയം ഒട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിച്ചു. അപകടത്തിന് കാരണമായ ആള്‍ട്ടോ കാറിന്റെയും ഓട്ടോ റിക്ഷയുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എതിരേ വന്ന വാഗണ്‍ ആറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയ നിലയിലാണ്. കട്ടപ്പന പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






