ഇടുക്കി കവല ബൈപ്പാസ് റോഡരുകില്‍ മലിനജലം കെട്ടികിടന്ന സംഭവം: പരിഹാര നടപടിയെടുക്കുമെന്ന് ഹൗസിങ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
ഇടുക്കി കവല ബൈപ്പാസ് റോഡരുകില്‍ മലിനജലം കെട്ടികിടന്ന സംഭവം: പരിഹാര നടപടിയെടുക്കുമെന്ന് ഹൗസിങ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

ഇടുക്കി: കട്ടപ്പന ഇടുക്കി കവല- പള്ളിക്കവല ബൈപ്പാസ് റോഡരുകിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നടപടി ആരംഭിക്കുന്നു. നാളുകളായി വലിയതോതില്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് വലിയതോതില്‍ കൊതുക് പെരുകുന്നതിനും, മാലിന്യം തള്ളലും രൂക്ഷമായിരുന്നു. വിഷയത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നഗരസഭയ്ക്കും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് എച്ച് സി എന്‍ വാര്‍ത്തയാക്കുകയും ഹൗസിങ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നസറുദ്ദീന്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെതിരെ റോയല്‍ സിറ്റി റസിഡന്‍സ് അസോസിയേഷനും അനശ്വര എസ്എച്ച്ജിഎമ്മും, ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളും രംഗത്ത് വന്നിരുന്നു.
വിഷയം ഗൗരവമായി കാണുന്നുവെന്നും അടുത്തദിവസം ചേരുന്ന യോഗത്തില്‍ ബോര്‍ഡ് മെമ്പറെ ഇക്കാര്യം ധരിപ്പിച്ച് ഉന്നത അധികാരികളില്‍ അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു. ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ അനുകൂലമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പി എ ജോസ് പറഞ്ഞു. മേഖല ശുചീകരിക്കുന്നതിനൊപ്പം ബൈപ്പാസ് റോഡിന്റെ ഈ പ്രദേശം വിശ്രമ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രശ്‌നപരിഹാരമാകുന്നതോടെ വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
What's Your Reaction?






