കട്ടപ്പനയില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചു

കട്ടപ്പനയില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചു

May 1, 2025 - 11:01
May 1, 2025 - 16:21
 0
കട്ടപ്പനയില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: അധ്വാനത്തിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഓര്‍മപ്പെടുത്തി  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സാര്‍വദേശീയ തൊഴിലാളി ദിനം ആചരിച്ചു. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ ആവശ്യങ്ങള്‍  പോരാട്ടത്തിലൂടെ നേടിയെടുത്തതിന്റെ ഓര്‍മ ദിനമാണ് മെയ് ഒന്ന്. ഇന്ത്യയില്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കുകയും സര്‍വ തൊഴില്‍ നിയമങ്ങളെയും മൂലധന ശക്തികള്‍ക്ക് അനുകൂലമായി മാറ്റി മറിക്കുകയും ചെയ്യുകയാണ് മോദി സര്‍ക്കാര്‍. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് മെയ്ദിനം ഉയര്‍ത്തുന്നത്. അസമത്വത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും തൊഴിലാളിവര്‍ഗ ശബ്ദം ഉയരുന്ന സാഹചര്യത്തിലാണ് സാര്‍വദേശീയ തൊഴിലാളി ദിനം ആചരിക്കുന്നത്. കട്ടപ്പനയിലെ വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, സിഐടിയു കട്ടപ്പന ഏരിയ സെക്രട്ടറി എം സി ബിജു, എല്‍ഡിഎഫ് നേതാക്കളായ ടോമി ജോര്‍ജ്, അഡ്വ. വി എസ് അഭിലാഷ്, അനീഷ് മോഹനന്‍ തുടങ്ങിയവര്‍ പതാക ഉയര്‍ത്തി. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി നടന്ന പ്രകടനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow