മേജര്‍ രവി അക്കാദമി പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷന്‍ ക്യാമ്പ് മെയ് 4 ന് കട്ടപ്പനയില്‍
മേജര്‍ രവി അക്കാദമി പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷന്‍ ക്യാമ്പ് മെയ് 4 ന് കട്ടപ്പനയില്‍

ഇടുക്കി: ഇന്ത്യന്‍ ആര്‍മി നേവി എയര്‍ഫോഴ്സ് എന്നിവയില്‍ അവസരം നേടാന്‍ ഇടുക്കിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം. പരിശീലനം നല്‍കാനുള്ള സെലക്ഷന്‍ ക്യാമ്പ് *2024 മെയ് 4 ശനിയാഴ്ച രാവിലെ 9 മണി ക്ക് കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.സേനയിലെ ഉദ്യോഗ സാധ്യതകള്‍ വിശദീകരിക്കാന്‍ മേജര്‍ രവി പങ്കെടുക്കുന്ന പരിപാടിയില്‍ നിങ്ങള്‍ രക്ഷിതാവിനൊപ്പം പങ്കെടുക്കുക. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് കട്ടപ്പന കാഞ്ഞിരപ്പള്ളി, പെരുവന്താനം , പാലാ, എന്നീ കേന്ദ്രങ്ങളില്‍ മേജര്‍ രവിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. 2023 ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സേനയില്‍ ജോലി നേടിയ മേജര്‍ രവീസ് അക്കാദമിയുടെ പരിശീലന ക്ലാസിലേക്കുള്ള പ്രവേശനം മെഡിക്കല്‍ ഫിറ്റ്നസ് , കായിക ക്ഷമത, വിദ്യാഭ്യാസ യോഗ്യത. എന്നിവ അടിസ്ഥാനമാക്കിയാണ്. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പ്രായം പരിധി 14 വയസ് മുതല്‍ 21 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074801800, 7568682718, 81292 71947 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?






