തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്ത്: ഇബ്രാഹിംകുട്ടി കല്ലാര്‍
തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്ത്: ഇബ്രാഹിംകുട്ടി കല്ലാര്‍

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള തൊവരയാര്‍ മേഖലാ കണ്‍വന്‍ഷന്‍ മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ 10 വര്‍ഷ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടും. ജനത്തെ ദ്രോഹിച്ച പിണറായി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തും തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഡിസിസി ജനറല്‍ സെക്രട്ടറി കെ ജെ ബെന്നി, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ജോണി വടക്കേക്കര, കെ എസ് സജീവ്, കെ ഡി രാധാകൃഷ്ണന്‍ നായര്‍, ലീലാമ്മ ബേബി, ബിജു പൊന്നാലി, കെ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






