ഷോപ്പ്‌സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന പ്രചരണം തെരഞ്ഞെടുപ്പ് നാടകമെന്ന് ബിജെപി ജില്ലാ കമ്മിറ്റി
ഷോപ്പ്‌സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന പ്രചരണം തെരഞ്ഞെടുപ്പ് നാടകമെന്ന് ബിജെപി ജില്ലാ കമ്മിറ്റി

ഇടുക്കി: ജില്ലയിലെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമെന്ന പ്രചരണം തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി. ജില്ലയിലെ ജനങ്ങളോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച വഞ്ചന മറച്ചു പിടിക്കാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത്.
കട്ടപ്പന ഉള്‍പ്പടെയുള്ള ഇടുക്കിയിലെ പല ടൗണ്‍ഷിപ്പുകളും സിഎച്ച്ആര്‍ കേസ് നിലനില്‍ക്കുന്ന മേഖലകളാണ്. 2024 ഒക്ടോബറില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് ഈ മേഖലകളില്‍ പട്ടയ നടപടികളും വാണിജ്യ പ്രവര്‍ത്തനങ്ങളും തടഞ്ഞിരിക്കുകയാണ്. 2024 ഒക്ടോബറില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കേരളം എതിര്‍ത്തില്ലെന്ന് മാത്രമല്ല ഉത്തരവിന് അനുകൂലമായ നിലപാട് കോടതിയില്‍ സ്വീകരിക്കുകകൂടി ചെയ്തു. ഈ ഉത്തരവ് നീക്കം ചെയ്താല്‍ മാത്രമേ ഇടുക്കിയിലെ ടൗണ്‍ഷിപ്പുകളില്‍ ഷോപ്പ് സൈറ്റിന് പട്ടയം നല്‍കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ 1977 മുമ്പ് വനഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന തീരുമാനം ഒരു പ്രഹസനം മാത്രമാണെന്നും സൗത്ത് ജില്ലാ പ്രസിഡന്റ് വിസി വര്‍ഗീസ് പറഞ്ഞു. 2023ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയിലൂടെ 1996 ഡിസംബറിന് മുമ്പ് വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഭൂമിക്ക് പട്ടയം നല്‍കാമെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ കേന്ദ്ര നിയമഭേദഗതിയെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം വന്നിട്ടുള്ള തടസം നീക്കി കിട്ടുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി സി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി കെ കുമാര്‍, വൈസ് പ്രസിഡന്റ് രതീഷ് വരകുമല എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






