വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

Jun 12, 2025 - 18:00
 0
വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
This is the title of the web page

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി തൂക്കുപാലം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും നടത്തി. തൂക്കുപാലം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹാജി വി എം സാലി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. വിവിധ പ്രവര്‍ത്തനമേഖലകളില്‍ സജീവമായവരെ പരിപാടിയില്‍ അനുമോദിച്ചു. കെ ആര്‍ വിനോദ്, സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow