ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ ചക്കുപള്ളം ചലഞ്ചേഴ്സ് ക്ലബ് ഒന്നാം സ്ഥാനവും അണക്കര ഗ്യാലക്സി യൂത്ത് ക്ലബ് രണ്ടാം സ്ഥാനവും ആറാം മൈല്‍ നവഭാവന ക്ലബ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അപ്പുക്കുട്ടന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയമോള്‍ സാബു, ജയന് കുഴിക്കാട്ട്, ശോഭാ പി ആര്, സെക്രട്ടറി ശ്രദ്ധ മധു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?