ശാന്തന്‍പാറയില്‍ കര്‍ഷക ദിനാചരണം എംഎല്‍എ എം എം മണി ഉദ്ഘാടനം ചെയ്തു 

ശാന്തന്‍പാറയില്‍ കര്‍ഷക ദിനാചരണം എംഎല്‍എ എം എം മണി ഉദ്ഘാടനം ചെയ്തു 

Aug 17, 2025 - 14:29
 0
ശാന്തന്‍പാറയില്‍ കര്‍ഷക ദിനാചരണം എംഎല്‍എ എം എം മണി ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: ശാന്തന്‍പാറയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന് കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി ഉദ്ഘാടനം ചെയ്തു. മികച്ച മുതിര്‍ന്ന കര്‍ഷകന്‍, ജൈവ കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍, കുട്ടി കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, വനിതാ കര്‍ഷക, നെല്‍കര്‍ഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ദേവികുളം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് കര്‍ഷക ദിന സന്ദേശം നല്‍കി. ദേവികുളം കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ജെ ജയന്തി പദ്ധതി വിശദികരണം നടത്തി. തുടര്‍ന്ന് പച്ചക്കറി  തൈകളും വിത്തുകളും വിതരണം ചെയ്തു. ദിനാചരണത്തിന്റെ കാര്‍ഷിക സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിന്‍, കൃഷി ഓഫീസര്‍ കെ എന്‍ ബിനിത, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സേനാപതി ശശി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖര്‍, കൃഷിവകുപ്പ് ജീവനക്കാര്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow