എല്‍ഡിഎഫ് സര്‍ക്കാര്‍ 'കോടതി വിധിക്ക് വിധേയം' എന്ന സീലടിച്ച പട്ടയം നല്‍കുന്നത് ഇടുക്കിക്കാരോടുള്ള വെല്ലുവിളി: ബിജോ മാണി
എല്‍ഡിഎഫ് സര്‍ക്കാര്‍ 'കോടതി വിധിക്ക് വിധേയം' എന്ന സീലടിച്ച പട്ടയം നല്‍കുന്നത് ഇടുക്കിക്കാരോടുള്ള വെല്ലുവിളി: ബിജോ മാണി
ഇടുക്കി: ഉപാധിരഹിത പട്ടയം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ 'കോടതി വിധിക്ക് വിധേയം' എന്ന സീലടിച്ച കടലാസിന്റെ വിലപോലുമില്ലാത്ത പട്ടയം നല്‍കാന്‍ നീക്കം നടത്തുന്നത് ഇടുക്കിക്കാരോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പട്ടയമേളയിലാണ് സീലടിച്ച പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പട്ടയം ബാങ്കുകളില്‍ പണയപ്പെടുത്താനോ മറ്റ് ക്രയ വിക്രയങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ബിജോ മാണി പറഞ്ഞു. റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത ഉന്നതല യോഗത്തിലാണ് ഇടുക്കിയിലെ കര്‍ഷക ജനതയെ മുഴുവന്‍ കുരുക്കിലാക്കുന്ന ഈ തീരുമാനം. യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ഭാവിയില്‍ പട്ടയം ലഭിക്കുന്നതിനുപോലും ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. കോടതിയിലെ കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ചയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. വരും തെരഞ്ഞെടുപ്പില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ തോല്‍വി ഭയന്നാണ് ഇത്തരത്തില്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നതെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി പറഞ്ഞു. 21,5720 ഏക്കര്‍ സിഎച്ച്ആര്‍ ഭൂമി റിസര്‍വ് വനമാണെന്നും ഇവിടെ വ്യാപകമായ കയ്യേറ്റമാണെന്നും ഇതൊഴിപ്പിച്ച് ഈ ഭൂമി റിസര്‍വ് വനമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 2002 ലാണ് ഒരു കപട പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ കേസ് നല്‍കുന്നത്. ഈ കേസ് പരിഗണനയിലിരിക്കേ ഇതേ കോടതി തന്നെയാണ് 2009 ല്‍ സിഎച്ച്ആറില്‍ ഉള്‍പ്പെട്ട 20,300 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ അനുമതി നല്‍കുന്നത്. ഒന്നര വര്‍ഷം മുമ്പ് പട്ടയവിലക്ക് ഉണ്ടായ സമയത്ത് 2009 ലെ ഈ അനുമതിയുടെ കാര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ കോടതി ഉത്തരവ് മറിച്ചായേനേ. ഇപ്പോഴും വിലക്ക് നീക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.ജില്ലയില്‍ അര്‍ഹരായ മുഴുവനാളുകള്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 10 വര്‍ഷം കഴിഞ്ഞിട്ടും പട്ടയവിതരണം നടത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ജില്ലയിലെ പട്ടയ വിതരണം സങ്കീര്‍ണമായ നിയമകുരുക്കിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പട്ടയ വിതരണത്തിന് തടസ്സമായിട്ടുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല ഉപാധി രഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ മലയോരജനതയെ വിധിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നും സര്‍ക്കാരിന്റെ ഈ വഞ്ചന ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിജോ മാണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി, കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?