ആരോഗ്യം ആനന്ദം പദ്ധതി:  ബോധവല്‍ക്കരണ റാലി 10ന് കട്ടപ്പനയില്‍

ആരോഗ്യം ആനന്ദം പദ്ധതി:  ബോധവല്‍ക്കരണ റാലി 10ന് കട്ടപ്പനയില്‍

Feb 9, 2026 - 18:20
 0
ആരോഗ്യം ആനന്ദം പദ്ധതി:  ബോധവല്‍ക്കരണ റാലി 10ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാംഘട്ടമായി കട്ടപ്പനയില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ 10ന് രാവിലെ 10മുതല്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഇടുക്കിക്കവലയില്‍നിന്ന് ആരംഭിക്കുന്ന റാലി കട്ടപ്പന ടൗണ്‍ഹാളില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. വൈവ് ഫോര്‍ മെല്‍നസ് ആന്‍ഡ് റേസ് ടു ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ ജീവിതശൈലി രോഗം നിയന്ത്രണം ലക്ഷ്യമിട്ട് ഓര്‍ഗനൈസേഷന്‍ സപ്പോര്‍ട്ട് മീ കിങ്, എന്‍സിഡി സ്‌ക്രീനിങ് ക്യാമ്പ്, സൂംബാ കോമ്പറ്റീഷന്‍, റീല്‍സ് മേക്കിങ് ആക്റ്റിവിറ്റി, സ്‌പോട്‌സ് കോമ്പറ്റീഷന്‍ എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 11ന് രാവിലെ 10ന് പുറ്റടി ഹോളി ക്രോസ് കോളേജില്‍ നടക്കുന്ന ബ്ലോക്ക് തല ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ് നിര്‍വഹിക്കും. ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ജോബന്‍ പാനോസ് അധ്യക്ഷനാകും. പരിപാടിയില്‍ കോവില്‍വല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായിരിക്കും. രാജാവിന്റെ സാന്നിധ്യത്തില്‍ കണ്ണമ്പടി ട്രൈബല്‍ മേഖലയില്‍ നിന്നുള്ള കലാകാരന്മാര്‍ പാരമ്പരാഗതമായിട്ടുള്ള കോലുകളിയും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സുംബാ കോമ്പറ്റീഷന്‍ നടക്കും. 13ന്   ഹോളിക്രോസ് കോളേജില്‍വച്ച് വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് വോളിബോള്‍ മത്സരവും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ എല്ലാ പഞ്ചായത്തുകളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിവിധതരത്തിലുള്ള സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ്, ജോബന്‍ പാനോസ്, കെ ടി ആന്റണി, ഉപാസ് ഡബ്ല്യു മിറാണ്ട എന്നിവര്‍  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow