എസ്എന്‍ഡിപിയോഗം നെടുങ്കണ്ടം യൂണിയന്‍ പച്ചടി ശ്രീധരന്‍ അനുസ്മരണം നടത്തി

എസ്എന്‍ഡിപിയോഗം നെടുങ്കണ്ടം യൂണിയന്‍ പച്ചടി ശ്രീധരന്‍ അനുസ്മരണം നടത്തി

Feb 9, 2026 - 16:40
 0
എസ്എന്‍ഡിപിയോഗം നെടുങ്കണ്ടം യൂണിയന്‍ പച്ചടി ശ്രീധരന്‍ അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപിയോഗം നെടുങ്കണ്ടം യൂണിയന്‍ പച്ചടി ശ്രീധരന്റെ 38 -ാം അനുസ്മരണ വാര്‍ഷികാചരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജില്ലയുടെ രൂപീകരണ സമയത്തും തുടര്‍ന്നും ജില്ലയുടെ വളര്‍ച്ചയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. നെടുങ്കണ്ടം ശാഖാ യോഗത്തിന്റെ പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന പച്ചടി ശ്രീധരന്‍ 1971 ല്‍ രൂപീകൃതമായ മലനാട് യൂണിയന്റെ ആദ്യ പ്രസിഡന്റായി. വിശ്വ മാനവികതയുടെ പ്രതീകമായ കട്ടപ്പനയിലെ കീര്‍ത്തി സ്തംഭം അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് സ്ഥാപിക്കപ്പെട്ടത്. പുല്‍പ്പള്ളി സമരം, ഗുരുദേവ ജയന്തിയും സമാധിയും അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം, തുടങ്ങിയ നിരവധി സമരങ്ങളില്‍ അദ്ദേഹം സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അനുസ്മരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ഥന എന്നിവയും നടത്തി. യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ എന്‍ തങ്കപ്പന്‍,  മലനാട് യൂണിയന്‍ മുന്‍ സെക്രട്ടറി ശശിധരന്‍, പച്ചടി ശ്രീധരന്റെ പത്നി ലേഖ പച്ചടി, പി ആര്‍ രജീഷ് ശാന്തികള്‍, നെടുങ്കണ്ടം ശാഖാ പ്രസിഡന്റ് സജി ചാലില്‍, മുന്‍കാല നേതാക്കന്മാരായ സുദര്‍ശനന്‍ പറമ്പത്ത്, പി.കെ സുകു, ശിവരാമന്‍, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍ ബാബുരാജ്, ജില്ലാ സര്‍ക്കുലേഷന്‍ മാനേജര്‍ സതീഷ്, യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് മിനി മധു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow