തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് 26ന് അടിമാലിയില്‍
തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് 26ന് അടിമാലിയില്‍
ഇടുക്കി: അടിമാലി ക്ലബ്ബും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയും ചേര്‍ന്ന് 26ന് രാവിലെ 9മുതല്‍ ഉച്ചകഴിഞ്ഞ് 2വരെ അടിമാലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9ന് അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി,ഓര്‍ത്തോപീഡിക്സ്, നെഫ്രോളജി, യൂറോളജി, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ് തുടങ്ങി ഇരുപതോളം ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇസിജി, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റ് ഓപ്പറേഷനുകളും ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ തുടര്‍ ചികിത്സകളും കുറഞ്ഞ ചിലവിലും ആശുപത്രിയില്‍ ലഭ്യനമാക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സെന്റ് മേരീസ് ആശുപത്രി ഡയറക്ടര്‍ ഡോ.തോമസ് എബ്രഹാം ആമുഖ പ്രസംഗം നടത്തും.
What's Your Reaction?

