അടിമാലി താലൂക്ക് ആശുപത്രി ഒപി വിഭാഗം പുതിയ കെട്ടിട ഉദ്ഘാടനം 26ന്
അടിമാലി താലൂക്ക് ആശുപത്രി ഒപി വിഭാഗം പുതിയ കെട്ടിട ഉദ്ഘാടനം 26ന്
ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി വിഭാഗം 26ന് വൈകിട്ട് 4ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടില്‍ നിന്ന് 10 കോടിയിലേറെ രൂപ മുടക്കിയാണ് ആശുപത്രിയുടെ ഭാഗമായി പുതിയ ഒപി വിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാത്ത് ലാബ്, സിസിയു യൂണിറ്റ് എന്നിവയ്ക്കുവേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് ഒപി കണ്‍സള്‍ട്ടിങ് മുറികളും സജ്ജമാക്കിയിട്ടുള്ളത്. 6മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുകയായിരുന്നു. നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഒപിയുടെ പ്രവര്‍ത്തനമെങ്കിലും പുതിയ സ്ഥലസൗകര്യമൊരുങ്ങുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാര്‍. പുതിയ കെട്ടിടത്തിന്റെ അടിനിലയില്‍ കാത്ത് ലാബ്, സിസിയു യൂണിറ്റ്, എക്‌സ്‌റേ വിഭാഗം എന്നിവയ്ക്കുള്ള സൗകര്യമാണുള്ളത്. ഇതില്‍ എക്സറേ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഒന്നാം നിലയില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, രണ്ടാം നിലയില്‍ പീഡിയാട്രിക്‌സ്, ഒഫ്ത്താല്‍മോളജി, ഡെന്റല്‍, ഇഎന്‍ടി, ജനറല്‍ ഒപി, ഫീവര്‍ ക്ലിനിക് എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. കല്ലാര്‍, കാന്തല്ലൂര്‍ പിഎച്ച്‌സികള്‍ക്കായി പണികഴിപ്പിച്ച കെട്ടിട ഉദ്ഘാടനവും 26ന് നടക്കുമെന്ന് അഡ്വ. എ രാജ എംഎല്‍എ അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?

