രാജകുമാരി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
രാജകുമാരി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് കളിപ്പാട്ടങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ അങ്കണവടികളെയും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് സുമ ബിജു പറഞ്ഞു.
2025 -26 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പ്ലാന്‍ വികസന ഫണ്ടില്‍നിന്ന് 3.25 ലക്ഷം രൂപ ചെലവഴിച്ചാണ് കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി, റാക്കുകള്‍,പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങി നല്‍കിയത്.
വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, പഞ്ചായത്തംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

