ലബ്ബക്കട ജെപിഎം കോളേജില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് 27ന്
ലബ്ബക്കട ജെപിഎം കോളേജില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് 27ന്
ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജും ലബ്ബക്കട ഐമാക്‌സ് ഒപ്റ്റിക്കല്‍സും മുണ്ടക്കയം ഐ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും ചേര്‍ന്ന് 27ന് സൗജന്യ നേത്രപരിശോധനക്യാമ്പ് നടത്തും. നേത്രപരിശോധന, ഡയബറ്റിക് റെറ്റിനോപതി നിര്‍ണയം, തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കല്‍, മറ്റു ചികിത്സാ നിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പര്‍: 7902681890, 8547151562, 7558820408, 7306213543.
What's Your Reaction?