കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

Feb 18, 2026 - 19:04
Feb 18, 2026 - 19:09
 0
കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ് ഉദ്ഘാടനം ചെയ്തു. 2023 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ വിവിധ അവാര്‍ഡുകളും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി വിളഞ്ഞ കോളിഫ്‌ളവറിന്റെ വിളവെടുപ്പാണ് നടന്നത്. പോളി ഹൗസിലും പുറത്തുമായി 100 ശതമാനം ജൈവ കൃഷിയാണ് ഇവിടെ നടക്കുന്നത്. കൂണ്‍, ബീന്‍സ്, പയര്‍, പാവല്‍, കോളിഫ്‌ളവര്‍, ക്യാബേജ്, ബ്രോക്കോളി, വഴുതന,കത്രിക, വിവിധ ഇനം ചീരകള്‍, പച്ചമുളക്, തക്കാളി, ബീറ്റ്‌റൂട്ട്, റെഡ് ലേഡി പപ്പായ തുടങ്ങിയ കൃഷികളാണ് ഇവിടെ ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow