കല്ലാര്‍ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കല്ലാര്‍ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കല്ലാര്‍ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്നും വിരമിക്കുന്ന നെടുങ്കണ്ടം ബിപിസി തോമസ് ജോസഫ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടറും പൂര്‍വ വിദ്യാര്‍ഥിയുമായ എം ബാബു, ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്‍സ്, പൂര്‍വ അധ്യാപകര്‍ എന്നിവരെ അനുമോധിച്ചു. പാമ്പാടുംപാറ പഞ്ചായത്തംഗം ഷിജിമോന്‍, ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, എസ്എംസി വൈസ് ചെയര്‍മാന്‍ സി എസ് അബ്ദുള്ള, എംപിടിഎ ചെയര്‍പേഴ്‌സണ്‍ അലിഫ് ലിജിന, കെ രാജു, ശ്രീനന്ദ, പൂര്‍വ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്കൊപ്പം കോമഡി ഉത്സവം ഫെയിം രാജീവ് ലാല്‍, ഇന്ദു അരുണ്‍ എന്നിവര്‍ സ്റ്റേജ് ഷോയും അവതരിപ്പിച്ചു.
What's Your Reaction?