രാജാക്കാട് സാന്‍ജോ കോളേജില്‍ പി ജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി നടത്തി
രാജാക്കാട് സാന്‍ജോ കോളേജില്‍ പി ജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി നടത്തി
ഇടുക്കി: രാജാക്കാട് സാന്‍ജോ കോളേജില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ നടത്തി. അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ ജിജോ ഇണ്ടിപ്പറമ്പില്‍ അധ്യക്ഷനായി. എം ജി സര്‍വകലാശാലയില്‍നിന്ന് ബിഎസ്ഡബ്ലൂവിന് ഒന്നാംറാങ്ക് നേടിയ ഡെല്ല മെറിന്‍ ജോര്‍ജിനെ അനുമോദിച്ചു. പാലാ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ ജൂലി എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്മി, മാനേജ്‌മെന്റ് സ്റ്റഡിസ് എച്ച്ഒഡി എം പി ആരോമല്‍, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ അനൂജ് ചാക്കോ, കോളേജ് മാനേജര്‍ ഫാ.ജോബിന്‍ പേണാട്ടുകുന്നേല്‍, ബര്‍സാര്‍ ഫാ.തോമസുകുട്ടി സേവ്യര്‍, കൊമേഴ്‌സ് വിഭാഗം എച്ച്ഒഡി അശ്വതി സോമന്‍, വിദ്യാര്‍ഥി പ്രതിനിധി ലിന്‍സോ ജോണി, ലിസ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?