പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 

പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 

Aug 15, 2026 - 15:51
 0
പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 
This is the title of the web page

ഇടുക്കി: ഓണം പ്രമാണിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായാണ് കലക്ടര്‍ സ്‌ക്വാഡ് രൂപീകരിച്ചത്. സ്‌ക്വാഡില്‍ സിവില്‍ സപ്ലൈസ്, റവന്യു, ഫുഡ് ആന്‍ഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, പൊലീസ് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണുള്ളത്. ഇവരുടെ ഹോട്ടലുകള്‍, പച്ചക്കറി കടകള്‍, ഇറച്ചി, മീന്‍ വ്യാപാര സ്ഥാപനങ്ങള്‍, പലചരക്കുകടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സ് സൂക്ഷിക്കാതിരിക്കുക, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍പ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ റോയി തോമസ്, താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ടി എ പ്രദീപ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍മേരി ജോണ്‍സണ്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ജെ എസ് ജിബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് കൃഷ്ണന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജോഷി ജോസഫ്, ആര്‍ ബിനീഷ്, കൃഷ്ണേന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണം വരെ ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow