കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭ കല്യാത്തണ്ടില്‍ ശുചീകരണം നടത്തി
കൈയോട് കൈ ക്യാമ്പയിന്‍: കട്ടപ്പന നഗരസഭ കല്യാത്തണ്ടില്‍ ശുചീകരണം നടത്തി
ഇടുക്കി: 'സ്വച്ചതാ ഹി സേവ - കൈയോട് കൈ' ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ കല്യാണത്തണ്ട് ടൂറിസം മേഖലയില്‍ ശുചീകരണം നടത്തി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഭക്ഷണങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പേപ്പറുകള്‍, കപ്പുകള്‍ തുടങ്ങിയവ നീക്കം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് രാജ് ഡി, അനുപ്രിയ കെ എസ്, അമ്പിളി ബി, രജിത ഐ, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ പ്രവീണ കെ ജി, ക്രൈസ്റ്റ് കോളേജ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, കല്യാണത്തണ്ട് ക്ഷേത്ര ഭാരവാഹികള്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
What's Your Reaction?