നിര്‍മലാസിറ്റിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

നിര്‍മലാസിറ്റിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

Sep 29, 2026 - 13:52
 0
നിര്‍മലാസിറ്റിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി
This is the title of the web page

ഇടുക്കി: കട്ടപ്പന നിര്‍മലാസിറ്റിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി. തെങ്ങുവിളയില്‍ കുമാരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ പെരുമ്പാമ്പിനെ കണ്ടത്. രണ്ടുകോഴികളെ പെരുമ്പാമ്പ് അകത്താക്കിയിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍ എ മനോജും സംഘവും സ്ഥലത്തെത്തി. പാമ്പുപിടിത്ത വിദഗ്ധന്‍ സുധാകരന്‍ ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കല്‍ക്കെട്ട് പൊളിച്ച് പാമ്പിനെ പിടികൂടി. പിന്നീട് അഞ്ചുരുളി വനമേഖലയില്‍ തുറന്നുവിട്ടു. കഴിഞ്ഞദിവസം രാത്രിയും പ്രദേശവാസികള്‍ പെരുമ്പാമ്പിനെ കണ്ടിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow