കട്ടപ്പനയുടെ വിവിധ മേഖലകളില്‍ മാലിന്യം തള്ളല്‍ വ്യാപകം

കട്ടപ്പനയുടെ വിവിധ മേഖലകളില്‍ മാലിന്യം തള്ളല്‍ വ്യാപകം

Aug 4, 2024 - 22:57
 0
കട്ടപ്പനയുടെ വിവിധ മേഖലകളില്‍ മാലിന്യം തള്ളല്‍  വ്യാപകം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയില്‍ മാലിന്യം തള്ളുന്നത് വീണ്ടും വ്യാപകമാകുന്നു. രാത്രിയുടെ മറവില്‍ കട്ടപ്പനയാറ്, സ്‌കൂള്‍ക്കവല, ഐടിഐ കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. മുമ്പ് കട്ടപ്പനയുടെ വിവിധ മേഖലകളില്‍ മാലിന്യം തള്ളുന്നത് വ്യാപകമായതോടെ നടപടിയുമായി നഗരസഭയും ആരോഗ്യവിഭാഗവും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യം തള്ളല്‍ വീണ്ടും വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍  പ്രദേശവാസികള്‍ രംഗത്ത് വരികയും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭയുടെ ഭാഗത്തുനിന്ന് വേണ്ട നടപടികള്‍ ഉണ്ടായില്ല. കുട്ടികളുടെ ഡയപ്പര്‍ അടക്കമുള്ള സാധനങ്ങള്‍ കിടക്കുന്നത് ദുര്‍ഗന്ധത്തിനും കാരണമാവുകുന്നു.  അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow