വനിതാദിനത്തില്‍ കട്ടപ്പനയുടെ സുരക്ഷ വളയിട്ട കൈകളില്‍
വനിതാദിനത്തില്‍ കട്ടപ്പനയുടെ സുരക്ഷ വളയിട്ട കൈകളില്‍
ഇടുക്കി: വനിതാദിനത്തില്‍ കട്ടപ്പന പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം വളയിട്ട കൈകളില്‍ ഭദ്രം. വനിത പൊലീസുകാരാണ് സ്റ്റേഷന്റെ മുഴുവന്‍ പ്രവര്‍ത്തനവും നിയന്ത്രിച്ചത്. രാവിലെ ഉദ്യോഗസ്ഥര്‍ മധുരം നല്‍കി വനിതാദിനം ആഘോഷിച്ചു. എസ്എച്ച്ഒ ടി സി മുരുകന്‍ സന്ദേശം നല്‍കി. എസ്‌ഐമാരായ എബി ജോര്‍ജ്, ബേബി ബിജു, എഎസ്‌ഐ സതീഷ് കുമാര്‍, സുശീല പി കെ, ജിപ്‌സി റോസ് തോമസ്, ശരണ്യാമോള്‍ പ്രസാദ്, സബീന ബീവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?