തടിയമ്പാട് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
തടിയമ്പാട് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: പെരിയാറിന് കുറുകെ തടിയമ്പാട്ട് നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായിമന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ ആസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ കൂടി വിനിയോഗിക്കാവുന്ന രീതിയിലാണ് പുതിയ പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തടിമ്പാട് നിന്ന് ഇടുക്കിയിലേക്ക് ഒരുഅനായാസ പാത കൂടി തുറന്നുകിട്ടുന്നതിലൂടെ ഇടുക്കി, ചെറുതോണി, തടിയമ്പാട് റോഡിന് ഒരു സമാന്തര പാത കൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 32 കോടി രൂപ മുതല്‍മുടക്കി 223 മീറ്റര്‍ നീളത്തിലും 12മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. പാലത്തില്‍ 7 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കും. 1.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും വിങ്സും 1 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയും ക്രമീകരിക്കും. 31 മീറ്റര്‍ നീളമുള്ള 6 സ്പാനുകളും അതോടൊപ്പം പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചെറിയ സ്പാനുകളും ക്രമീകരിക്കും. നിലവിലുള്ള തടിയമ്പാട് ചപ്പാത്തില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇതിലൂടെ മരിയാപുരം, വിമലഗിരി, കരിക്കിന്‍തോളം ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായി തന്നെ മുമ്പോട്ടുകൊണ്ടുപോകാന്‍ സാധിക്കും. ഇതോടൊപ്പം ചെറുതോണി തങ്കമണി റോഡിലേക്കുള്ള ഭാഗം കൂടി ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
What's Your Reaction?






